
കുന്നത്തൂർ: ബൈക്ക് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. ബി.ജെ.പി ഒ.ബി.സി മോർച്ച ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റായ മൈനാഗപ്പള്ളി തെക്ക് കാക്കരയിൽ വടക്കതിൽ അജയൻ കാക്കരയാണ് (43) മരിച്ചത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ ചികിത്സയിലാണ്. ഭാര്യ: ജ്യോതി. മക്കൾ: പാർവതി, ഭവ്യ. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, ദക്ഷിണ മേഖല സെക്രട്ടറി വി.എസ്.ജിതിൻ ദേവ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വയയ്ക്കൽ സോമൻ, വി.വിനോദ് തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.