 
കൊല്ലം: എസ്.എൻ.ഡി.പി യോഗം ഇരവിപുരം 477-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. സമ്മേളനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് വി.വാസൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അവാർഡ് വിതരണം നടത്തി. നഗരസഭാ കൗൺസിലർ ടി.പി. അഭിമന്യു ആശംസകൾ നേർന്നു. യൂണിയൻ കൗൺസിലർ സജീവൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ ജി.രാജേന്ദ്രൻ, പി.എസ്. ബിപിൻ, കെ.പ്രഹ്ലാദൻ,
വി.സതീശൻ, എസ്.ഷിബു, എസ്. സുദേവൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.ദയാനന്ദൻ സ്വാഗതവും യൂണിയൻ പ്രതിനിധി ബി.പ്രതാപൻ നന്ദിയും പറഞ്ഞു.