 
ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നടത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷനായി. പഞ്ചായത്തിലെ മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗം എന്നിവർ ചേർന്ന് ആദരിച്ചു. വൈസ് പ്രസിഡന്റ് ലാലി ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മൈമൂനത്ത് നജീബ്, ഷീബ സിജു, ചിറക്കുമേൽ ഷാജി, കൃഷി ഓഫീസർ കെ.വി.ബിനോയ് എന്നിവർ സംസാരിച്ചു.