പോരുവഴി : പോരുവഴി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ക‌ർഷകദിനാചരണം സംഘടിപ്പിച്ചു.ചടങ്ങ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസാർ ഷാഫി ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനെ ആദരിച്ചു. വിവിധ വാർഡുകളിലെ മികച്ച കർഷകരെ ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ മോളു ടി ലാൽസൺ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർ പേഴ്സൺ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് നസീറ ബീവി നന്ദി പറഞ്ഞു.