 
കൊല്ലം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചിറ്റുമല റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്ത്വത്തിൽ പതാക ഉയർത്തലും ശുചീകരണവും നടത്തി. അസോ. പ്രസിഡന്റ് അഡ്വ. എം. പി. സുഗതൻ ചിറ്റുമല ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ എസ്. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
അസോ. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സൈമൺ വർഗീസ് സ്വാഗതവും പി.ധരണീന്ദ്രൻ നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗം രാജുലോറസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മറ്റ് ഭാരവാഹികളായ ജി.ചന്ദ്രസേനൻ, തങ്കച്ചൻചിറ്റുമല, എൽ. രാജൻ, സോമൻ പി. കല്ലട, കൊച്ചാപ്പു, എന്നിവർ സംസാരിച്ചു. ശുചീകരണത്തിന് വർഗീസ് പുത്തൻവീട്,ജേക്കബ്, നാരായണൻ, ബാബു ജോർജ്, രഞ്ജൻ ചാക്കോ, രാജൂ, ബിജു എന്നിവർ നേതൃത്വം നൽകി.