കൊല്ലം: വെള്ളാപ്പള്ളി നടേശൻ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ചിങ്ങം ഒന്നിന് യൂണിയനിലെ വിവിധ ശാഖാകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ച് ചികിത്സാസഹായം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസി. സെക്രട്ടറി കെ.നടരാജൻ, കെ.ചിത്രഗതൻ,
പി.സോമരാജൻ എന്നിവർ പങ്കെടുത്തു.