 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ ശ്രീകൃഷ്ണ ജയന്തി ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. കുലശേഖരപുരം പുത്തൻചന്ത, പുതിയകാവ് കാട്ടുംപുറം ഗുരുക്ഷേത്രം, കൈപ്പള്ളി വടക്കതിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ചെറു ശോഭാ യാത്രകൾ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ സമാപിച്ചു. മരുതൂർക്കുളങ്ങര മഹാദേവർ ക്ഷേത്രിൽ നിന്ന് പുറപ്പെട്ട ശോഭാ യാത്ര കരുനാഗപ്പള്ളി മഹാദേവർ ക്ഷേത്രത്തിലും വേങ്ങറയിൽ നിന്ന് ആരംഭിച്ച ശോഭാ യാത്ര മാലുമേൽ ഭഗവതി ക്ഷേത്രത്തിലും പാവുമ്പാ പാലമൂട്ടിൽ നിന്ന് ആരംഭിച്ച ഘോഷയാത പാവുമ്പാ മഹേദാവർ ക്ഷേത്രത്തിലും മരങ്ങാട്ട് മുക്കിൽ നിന്ന് ആരംഭിച്ച ഘോഷയാത ആദിനാട് ശക്തികുളങ്ങര ഭഗവതി ക്ഷേത്രത്തിലും സമാപിച്ചു. ഇടുളങ്ങര ദേവീ ക്ഷേത്രം, തഴവാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ശോഭാ യാത്രകൾ സംഘടിപ്പിച്ചു. . ബാലഗോകുലം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.