 
കുണ്ടറ: നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ദിവ്യാത്ഭുതദിനവും 28 മുതൽ സെപ്റ്റംബർ 11 വരെ നടക്കും.
വിശുദ്ധ കുർബാനയെ തുടർന്ന് നോട്ടീസിന്റെ പ്രകാശനം ഇടവക വികാരി ടി.സി.മാത്യൂസ് കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സഹവികാരി ഫാ.പോൾ മാത്യു, പെരുന്നാൾ കൺവീനർ അജി ടി.എബ്രഹാം, സെക്രട്ടറി സുകേഷ് ഡി.ജോർജ്, കമാൻഡർ ടി.സി. വർഗീസ്, ഷെവ. ജി എബ്രഹാം (സൺഡേസ്കൂൾ ), ജെൻസൺ ഏലിയാസ് ജോർജ് (യൂത്ത് അസോസിയേഷൻ), ജാൻസി രാജൻ (മർത്തമറിയം ) എന്നിവർ സാന്നിഹിതരായിരുന്നു.
എല്ലാ ദിവസവും രാവിലെ 7.30 ന് പ്രഭാത നമസ്കാരവും 8 ന് വിശുദ്ധ കുർബാനയും വൈകിട്ട് 6 ന് സന്ധ്യാനമസ്കാരവും നടക്കും. സെപ്റ്റംബർ 4ന് രാവിലെ 10ന് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിട്രീന ഹോസ്പിറ്റൽ അയത്തിൽ കൊല്ലം, കാരുണ്യ കണ്ണാശുപത്രി കൊട്ടാരക്കര, എള്ളുവിളയിൽ ഡി കെയർ ഡെന്റൽ ക്ലിനിക് നല്ലില എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാമെഡിക്കൽ ക്യാമ്പ്. തുടർന്ന് മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ്. 7ന് രാവിലെ 10ന് ജീവിത നവീകരണ ധ്യാനം. 9ന് കുടുംബ സംഗമവും തുടർന്ന് ഓണസദ്യയും. 10ന് രാവിലെ ഇടവക വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. വൈകിട്ട് 6 ന് സന്ധ്യാനമസ്കാരം. തുടർന്ന് ഭക്തിനിർഭരമായ റാസയും സ്നേഹവിരുന്നും.
പ്രധാന പെരുന്നാൾ ദിനമായ 11ന് കൊല്ലം ഭദ്രാസന മെത്രാപോലീത്ത അഭി. മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധമൂന്നിന്മേൽ കുർബാനനടക്കും. തുടർന്ന് പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്കം. പെരുന്നാൾ ശുശ്രൂഷയ്ക്ക് ഫാ.ജോർജി ജോൺ കട്ടച്ചിറ, വെരി. റവ. ബർശെമവൂൻ റമ്പാൻ കോട്ടയം, ഫാ.ഗീവർഗീസ് തരകൻ കുണ്ടറ, ഫാ.തോമസ് ജോൺ വാഴമുട്ടം, ഫാ.എൽദോസ് മാത്യു കുട്ടിച്ചിറകുടിയിൽ, ഫാ.സ്റ്റീഫൻ എബ്രഹാം കോർ എപ്പിസ്കോപ്പ്, ഫാ.ഡോ.ജ്യോതിസ് പോത്താറ, ഫാ.സി ജോർജ് എള്ളുവിള , ഫാ.പോൾ മാത്യു, ഫാ.അരുൺ സി.എബ്രഹാം, ഫാ.ടി.സി.മാത്യൂസ് കോർ എപ്പിസ്കോപ്പാ എന്നിവർ സഹകാർമികത്വം വഹിക്കും.