 
ശാസ്താംകോട്ട: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കുന്നത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ, മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. പഞ്ചായത്ത് തല ഉത്ഘാടനം ഐവർകാല നാലാം വാർഡിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബിനീഷ് നിർവഹിച്ചു.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയൻ തലയാറ്റ് അദ്ധ്യക്ഷനായി. സെക്രട്ടറി തോട്ടം ഗോപിനാഥൻപിള്ള സ്വാഗതം പറഞ്ഞു.
യൂണിയൻ കുന്നത്തൂർ പഞ്ചായത്ത് കമ്മിറ്റിയംഗം റെജീന നന്ദി പറഞ്ഞു. വിവിധ വാർഡുകളിൽ
ബി.അരുണാമണി, ശ്രീലേഖ, രതീഷ് മംഗലത്ത്, രമണിയമ്മ,രാജി മനോജ്, തുളസി പ്ലാംമൂട്, മനോജ് തെറ്റിമുറി, രശ്മി, ത്യാഗരാജൻ, ഗോപാലൻ, റെജീന,ഷീജ, സുധർമ്മ,ഷീല, വേലപ്പൻനായർ, രമണൻ എന്നിവർ നേതൃത്വം നൽകി.