കൊല്ലം: കേരള കോൺഗ്രസ് (എം) ജില്ലാ പ്രസി​ഡന്റായി വഴു​താ​നത്ത് ബാല​ച​ന്ദ്രനെ വീണ്ടും ഐക​ക​ണ്ഠ്യേന തിര​ഞ്ഞെ​ടു​ത്തു. കൊട്ടാ​ര​ക്ക​ര​യിൽ നടന്ന ജില്ലാ പ്രതി​നിധി സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി ഉദ്ഘാ​ടനം ചെയ്തു.

റിട്ടേ​ണിംഗ് ഓഫീ​സർ അഡ്വ. രഞ്ജിത്ത് തോമസ് അദ്ധ്യ​ക്ഷ​നാ​യി​.
ജില്ലാ പ്രസി​ഡന്റ് വഴു​താ​നത്ത് ബാല​ച​ന്ദ്രൻ, സംസ്ഥാന ജന​റൽ സെക്ര​ട്ട​റി​മാ​രായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാ​ട്, ചെറി​യാൻ പോള​ച്ചി​റ​യ്ക്കൽ, സ്റ്റിയ​റിംഗ് കമ്മിറ്റി​യംഗം ഉഷാ​ലയം ശിവ​രാ​ജൻ തുട​ങ്ങി​യ​വർ സംസാരി​ച്ചു.
മറ്റ് ജില്ലാ ഭാര​വാ​ഹി​ക​ളായി ആദി​ക്കാട് മനോ​ജ്, ജോൺ.പി.കരിക്കം (വൈസ് പ്രസി​ഡന്റ്), സജി ജോൺ കുറ്റി​യിൽ, എ. ഇക്ബാൽ കുട്ടി, ഇഞ്ച​ക്കാട് രാജൻ, വാള​ത്തുംഗൽ വിനോ​ദ്, അഡ്വ. അജു മാത്യു പണി​ക്കർ, അബ്ദുൽ സലാം അൽഹാ​ന, എസ്.എം.ഷരീ​ഫ്, ജസ്റ്റിൻ രാജു, വേള​മാ​നൂർ ശശി (ജ​ന​റൽ സെക്ര​ട്ട​റി​), ജോസ് ഏറത്ത് (ട്ര​ഷ​റർ) എന്നിവരെ തിരഞ്ഞെടുത്തു.