 
കൊല്ലം: സർവോദയ കാർഷിക വികസന സമിതിയുടെ കർഷകദിനാചരണവും വാർഷികാഘോഷവും പുളിയത്ത് മുക്ക് സാഹിത്യവിലാസിനി ഗ്രന്ഥശാല ആഡിറ്റോറിയത്തിൽ നടന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം നിർവഹിക്കുകയും പതിനഞ്ചോളം കർഷകരെ ആദരിക്കുകയും ചെയ്തു.
സമിതി പ്രസിഡന്റ് കെ.പി.ചന്ദ്രചൂഢൻ അദ്ധ്യക്ഷത വഹിച്ചു. ചികിത്സാ സഹായവിതരണം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കൗൺസിലർ എ.അനീഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി ആർ. ഷാജ്കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.അജയൻവ്യാസ നന്ദിയും പറഞ്ഞു.