കൊല്ലം: സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സസ് അസോസിയേഷൻ സംസ്ഥാനമൊട്ടാകെ ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തുന്നതിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തും.
പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.വിനോദ്കുമാർ അദ്ധ്യക്ഷനാകും. സംസ്ഥാന അസി. സെക്രട്ടറി പി.കെ.ബിജുമോൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഭാരവാഹികളും സബ് ജില്ലാ പ്രതിനിധികളും സംസാരിക്കും.
സംസ്ഥാനത്ത് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളുടെ മുന്നിൽ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ധർണ നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി എബ്രഹാം ഡാനിയേൽ, പ്രസിഡന്റ് എസ്.വിനോദ് കുമാർ എന്നിവർ അറിയിച്ചു.