snc
കൊല്ലം എസ്.എൻ കോളേജിലെ കമ്പ്യൂട്ടർ സെന്റർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കൊല്ലം എസ്.എൻ കോളേജിൽ നിർമ്മിച്ച ഫ്രീഡം വാളിന്റെയും എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് കോളേജിന് അനുവദിച്ച 23 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന കമ്പ്യൂട്ടർ സെന്ററിന്റെയും ഉദ്ഘാടനം എം.നൗഷാദ് എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു.

ഡോ.കെ.സവിത ആമുഖ പ്രഭാഷണം നടത്തി. ഡോ.ബി.എസ്.വിനോദ് സ്വാഗതവും ഡോ.എസ്.വി. മനോജ് നന്ദിയും പറഞ്ഞു.