gandhi-
കർഷക ദിനത്തോടനുബന്ധിച്ച് വേളമാനുർ സ്നേഹാശ്രമം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ കർഷകരെ ആദരിച്ചപ്പോൾ

കൊല്ലം : കർഷക ദിനം പ്രമാണിച്ച് വേളമാനുർ സ്നേഹാശ്രമം ഗാന്ധിഭവനിൽ വിവിധ ആഘോഷ പരിപാടികൾ നടന്നു. നാട്ടിലെ ഏഴോളം കർഷക പ്രതിഭകളെ ആദരിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവരാജൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കർഷക പ്രതിഭകളായ സുനിൽ കിഴക്കനേല, കെ.കൊച്ചുനാരായണപിള്ള, ദീപ്തിപ്രമിൽകുമാർ, വിനോദ്പിള്ള, ശിവകുമാർ, ആശാസുരേഷ്, മോഹനചന്ദ്രപിള്ള എന്നിവരെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു. പുതുവർഷത്തെ വരവേൽക്കാനും കർഷക ദിനാചരണത്തിനുമായി പാളയംകുന്ന് എഴിപ്പുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്നേഹാശ്രമത്തിൽ എത്തിയിരുന്നു. രാജൻ കുറുപ്പ് , തിരുവോണം രാമചന്ദ്രൻപിള്ള, രാജേന്ദ്രൻ പിള്ള, രാമചന്ദ്രൻ പിള്ള , ആർ.ഡി. ലാൽ, സുനിൽകുമാർ, ആലപ്പാട്ട് ശശി, ജെ.പി. എന്നിവർ സംസാരിച്ചു.