കൊല്ലം: കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആശ്രാമം റോഡിൽ ചെറുകിട വ്യവസായ അസോസിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജെ. വർഗീസ് അദ്ധ്യക്ഷനായി.
ഭാരവാഹികളായി ബാഹുലേയൻ (പ്രസിഡന്റ്), ഡി.ഹരി (സെക്രട്ടറി), പ്രദീപ്കുമാർ കുലശേഖരപുരം, എ.കെ.നൗഷാദ് തേവലക്കര, മടത്തിൽ രഘു ആര്യനാട് വടക്ക്, ശ്രീനുജൂം ചവറ, ജെ.ശ്രീഘനൻ, സദാശിവൻ പിള്ള തെന്മല, ദിലീപ് ആശ്രാമം, സൈമൺ പുനലൂർ, നജൂം വെളിനല്ലൂർ, ദിലീപ് അഞ്ചാലുംമൂട്, ജയൻ എഴുകോൺ, പി.ആർ.യശോധരൻ തൃപ്പലഴികം, മണി അഞ്ചൽ (എക്സി. അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.