 
കൊട്ടാരക്കര: വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ടി.രാജേഷ് ഉദ്ഘാടനം ചെയ്തു. സായന്തനം ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മികച്ച കർഷകനായ കോട്ടാത്തല സൽരാജ് ഭവനത്തിൽ രാജേന്ദ്രനെയും മികച്ച ജീവകാരുണ്യ പ്രവർത്തകനായ പ്രിഷ്യസ് ഡ്രോപ്സ് സംഘടന കോ ഓർഡിനേറ്റർ എസ്.സന്തോഷ് കുമാറിനെയും ആദരിച്ചു. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ, ചീഫ് കോ ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സായന്തനത്തിനുവേണ്ട ബെഡ് ഷീറ്റുകളും മറ്റ് സാധനങ്ങളും വോളണ്ടിയർമാർ വിതരണം ചെയ്തു. കുട്ടികളുടെ കലാ പരിപാടികളും ആരോഗ്യ പരിശോധനയും ഉണ്ടായിരുന്നു.