krishna-jayanthi-5

പെരുമ്പുഴ : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ നാട്ടിലെ വീഥികളും തെരുവോരങ്ങളെല്ലാം ഉണ്ണിക്കണ്ണൻമാരും ഗോപികമാരും കുചേലൻമാരെ കൊണ്ടും നിറഞ്ഞു. ശോഭയാത്ര കടന്നുവന്ന വഴികളിലെല്ലാം ഉറിയടിയും ഗോപികാനൃത്തങ്ങളും നടന്നു. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ശോഭായാത്ര കടന്നുപോയത്.
ആറു മുറിക്കടയിൽ നിന്ന് തുടങ്ങിയ ശോഭായാത്ര കുണ്ടറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
ചിറയടി ബസ്തിയുടെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്ര ചിറയടി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പെരുമ്പുഴയിൽ എത്തി. തുടർന്ന് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വന്ന് ചേർന്ന് മഹാശോഭയാത്രയായി കുളപ്ര ശങ്കരനാരായണ ക്ഷേത്രത്തിൽ സമാപിച്ചു. ശോഭായാത്രയിലെ എല്ലാവർക്കും അവൽക്കിഴിയും പാലും നൽകി.
ശോഭായാത്ര കടന്നുവന്ന വീഥികളിലെല്ലാം നിലവിളക്ക് തെളിച്ച് ഉണ്ണിക്കണ്ണൻമാരെ ഭക്തർ സ്വീകരിച്ചു.