ചാത്തന്നുർ : കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനം പഞ്ചായത്ത് ഹാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. സുദീപ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക ദിന ഉദ്ഘാടനവും കർഷകരെ ആദരിക്കലും ജി.എസ്.ജയലാൽ എം. എൽ.എ നിർവഹിച്ചു. കൃഷി ഓഫീസർ ആർ.സാലിഹ, വൈസ് പ്രസിഡന്റ്‌ സത്യപാലൻ, പഞ്ചായത്ത്‌ സെക്രട്ടറി ബിജുശിവദാസ്, വാർഡ് മെമ്പറൻമാർ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.വിവിധ മേഖലയിലായി ഏഴ് കർഷകർക്കും മികച്ച കൃഷി ചെയ്ത സ്കൂളിനും അവാർഡ് നൽകി. പി.എസ്.അനിൽ, പി.ജി.ജേക്കബ്, സി.അലക്സാണ്ടർ, താമരാക്ഷി, ശാന്തകുമാരിയമ്മ, അജിത, ആയുഷ് (കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് നേതാവ് ) ഡി.എം. ജെ യു. പി.എസ് വിലവൂർക്കോണം എന്നിവരെയാണ് ആദരിച്ചത്.