 
കൊട്ടിയം: മയ്യനാട് കുറ്റിക്കാട് ആരംഭിച്ച ഡി.ബാലചന്ദ്രൻ പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം സി.പി.എം കൊട്ടിയം ഏരിയാസെക്രട്ടറി എൻ.സന്തോഷ് നിർവഹിച്ചു. കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് സച്ചിൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. ഫെയിം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി സി. മനോജ് സ്വാഗതം പറഞ്ഞു.
കുറ്റിക്കാട് സി.എസ്.ഐ പള്ളി വികാരി റവ. ഫാദർ ഫിലിപ്പ് ജോൺസൺ,കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ഷണ്മുഖദാസ്, സി.പി.എം മയ്യനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. എസ്. ചന്ദ്രബാബു, ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് നേതൃത്വസമിതി കൺവീനർ ബിജു കുന്നുവിള, പഞ്ചായത്ത് അംഗം എൻ.ശീലജ, ലൈബ്രറി ഭരണസമിതി അംഗം അജു ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ജോബിൻ ജോൺസൺ നന്ദി പറഞ്ഞു.