 
കൊല്ലം: എസ്.എൻ കോളേജ് എൻ.എസ്.എസ്.യൂണിറ്റിന്റെയും നെഹ്റു യുവകേന്ദ്രയുടെയും കൃപ സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എസ്.എൻ കോളേജിൽ നടന്ന അന്താരാഷ്ട്ര യുവജന ദിനാചരണം നെഹറു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ നിപുൺ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃപ സാംസ്കാരിക വേദി സെക്രട്ടറി പട്ടത്താനം സുനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എസ്.വിദ്യ, ജനറൽ ഒഫ് യുണൈറ്റഡ് ക്ലബ്ബ് ഓർഗനൈസേഷൻ ഡെപ്യുട്ടി സെക്രട്ടറി ആർ.പത്മജൻ എന്നിവർ സംസാരിച്ചു. യൂത്ത് സോഷ്യൽ വർക്കർ എസ്.അഭിജിത്ത് ക്ലാസ് നയിച്ചു.