കൊല്ലം: പ്രതിനിധി സമ്മേളനം നയിക്കുന്ന വിവിധ കമ്മിറ്റികളെ തിരഞ്ഞെടുക്കാൻ രാവിലെ ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ പ്രസീഡിയം കൺവീനറെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി തർക്കം നടന്നു. ആർ.രാമചന്ദ്രന്റെ പേര് സെക്രട്ടറി മുല്ലക്കര രത്‌നാകരൻ നിർദേശിച്ചു. കാനം പക്ഷക്കാരനായ ആർ.വിജയകുമാർ ഇതിനെ എതിർത്തു. എതിർപ്പ് ശക്തമായതോടെ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം.സലിമിനെ കൺവീനറാക്കി. രക്തസാക്ഷി പ്രമേയം അവതരിപ്പിക്കാൻ മുല്ലക്കര നിർദ്ദേശിച്ചയാളെ മാറ്റണമെന്നും ആവശ്യമുയർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേലാണ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചത്.