ചവറ: നീണ്ടകരയിൽ നിന്ന് ഇന്നലെ കടലിൽപോയ വള്ളങ്ങൾക്ക് നെയ്യ് ചാള സുലഭമായി ലഭിച്ചു. രാവിലെ കിലോയ്ക്ക് 65 മുതൽ 70 രൂപ വില ലഭിച്ചു. പിന്നീട് വില കുറഞ്ഞു. നീണ്ടകരയിൽ നിന്ന് പോയ വള്ളങ്ങൾക്ക് വ്യാപകമായി ചാള ലഭിച്ചതാണ് വില ഇടിയാൻ കാരണം. പുത്തൻതുറ സ്വദേശി രാജേന്ദ്രന്റെ വരദാനം വള്ളത്തിന് നാലുലക്ഷം രൂപയുടെ നെയ്യ് ചാള ലഭിച്ചു. എന്നാൽ രാവിലെ 11.30 ഓടെ എത്തിയ പുത്തൻ തുറ സ്വദേശി ബാബുവിന്റെ ആഞ്ചനേയൻ വള്ളത്തിലെ മീൻ ഇറക്കുമ്പോൾ 70 വരെ കിലോയ്ക്ക് ഉണ്ടായിരുന്ന നെയ്യ് ചാളയുടെ വില വെറും 17 രൂപയായത് മത്സ്യത്തൊഴിലാളികളെ സങ്കടത്തിലാഴ്ത്തി.