wilson-t-65

കൊല്ലം: ബെഫി മുൻ നേതാവ് ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആരാധന നഗർ - 11എ പൊൻപുലരി വീട്ടിൽ ടി. വിൽസൺ (65, റിട്ട. സ്പെഷ്യൽ അസിസ്റ്റന്റ്, ബാങ്ക് ഒഫ് ബറോഡ) നിര്യാതനായി. ബാങ്ക് ഒഫ് ബറോഡ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ബെഫിയുടെ പ്രഥമ കൊല്ലം ജില്ലാ സെക്രട്ടറി, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം മുൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം വെള്ളി വെെകിട്ട് നാലിന് കൊല്ലം കെഎസ്ആർടിസി ബസ്‌സ്റ്റാന്‍ഡിനു സമീപമുള്ള തുയ്യം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലീനാ ഡാനിയേൽ (റിട്ട. ജോയിന്റ് ആർ.ടി.ഒ). മക്കൾ: നീനു വിൽസൺ (കേരള വാട്ടർ അതോറിറ്റി), ഡോ. നിബിൻ വിൽസൺ. മരുമകൻ: അനു.കെ.പീറ്റർ (പി.ഡബ്യു.ഡി).