യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
പത്തനാപുരം :എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പ്രവർത്തക സമ്മേളനം ഇന്ന്. കല്ലുംകടവ് മംഗല്യ ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 ന് നടക്കുന്ന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിന്റെ ഭദ്രദീപ പ്രകാശനം ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. ചടങ്ങിൽ ചികിത്സാ ധനസഹായം. ഭക്ഷ്യക്കിറ്റ് , മെരിറ്റ് അവാർഡ്, വനിതാ സംഘം കലോത്സവ വിജയികൾക്കുള്ള അവാർഡ്, ഏകാത്മകം ഗിന്നസ് വേൾഡ് റെക്കാർഡ് ജേതാക്കൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ്, യൂണിയൻ പരിധിയിൽ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്യും. വനിതാ സംഘം കലോത്സവ വിജയികൾക്കുള്ള അവാർഡ് വിതരണം യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ആദം കോട് കെ ഷാജി അദ്ധ്യക്ഷനാകും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം.രാജേന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ വി.ജെ.ഹരിലാൽ, പി.ലെജു, ജി.ആനന്ദൻ , ബി.കരുണാകരൻ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി.ആമ്പാടി, യൂണിയൻ കൗൺസിലറും വനിതാ സംഘം യൂണിയൻ സെക്രട്ടറിയുമായ എസ്.ശശി പ്രഭ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എൻ.പി.ഗണേഷ് കുമാർ , എൻ.ഡി.മധു , എസ്.ചിത്രാംഗദൻ , യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുലതാ പ്രകാശ്, സൈബർ സേന കേന്ദ്ര സമിതി ജോ. കൺവീനർ ബിനു സുരേന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി ബി.ബിജു സ്വാഗതവുംവൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ നന്ദിയും പറയും. ശാഖകളിൽ നിന്നുള്ള മുഴുവൻ ഭാരവാഹികളും പ്രവർത്തകരും 3 മണിക്ക് മുമ്പ് സമ്മേളന നഗരിയിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ബി. ബിജു അറിയിച്ചു.