
പത്തനാപുരം: പിറവന്തൂർ തച്ചക്കുളം അയനിവിള വീട്ടിൽ എ.കുഞ്ഞിരാമൻ (കോൺഗ്രസ് ആദ്യകാല ബൂത്ത് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, റിട്ട. റബർ ബോർഡ് ജീവനക്കാരൻ, 86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ കുട്ടി. മക്കൾ: ആർ.ആനന്ദൻ (കോൺഗ്രസ് പിറവന്തൂർ മണ്ഡലം ജനറൽ സെക്രട്ടറി), ജയശ്രീ, വത്സല, ലളിത. മരുമക്കൾ: ലതിക, ഉത്തമൻ, മോഹനൻ, വിശ്വംഭരൻ. സഞ്ചയനം 24ന് രാവിലെ 8ന്.