phot
പുനലൂർ പോസ്റ്റ് ഓഫീസ് കവലയിൽ എത്തിയ തെരുവ് നായ്ക്കൾ.

പുനലൂർ: നഗരസഭ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. വ‌ർഷങ്ങളായി തെരുവുനായ്ക്കളെക്കൊണ്ടുള്ള ശല്യത്തിന് ഒരു അറുതിയും ഇല്ല. ശ്രീരാമപുരം മാർക്കറ്റ്, ചൗക്ക റോഡ്, ഭരണിക്കാവ് റോഡ്,ടി.ബി.ജംഗ്ഷൻ,ചെമ്മന്തൂർ, ചെമ്മന്തൂർ സ്വകാര്യ ബസ് സ്റ്റാൻഡ്,റെയിൽവേ സ്റ്റേഷൻ, കച്ചേരി റോഡുകൾ, പോസ്റ്റ് ഓഫീസ് കവല തുടങ്ങിയ പ്രദേശങ്ങളിലൂടെ തെരുവുനായകൾ കൂട്ടത്തോടെ വിഹരിക്കുകയാണ്.

നടപടിയെടുക്കാതെ അധികൃതർ

കാൽ നടയാത്രക്കാർ ഭയന്നാണ് ടൗണിലൂടെ ഓരോ ദിവസവും കടന്ന് പോകുന്നത്. നഗരസഭയിലെ 35വാർഡുകളിൽ ഒരു ദിവസം പത്ത് പേർക്കെങ്കിലും തെരുവ് നായ്ക്കളുടെ കടിയേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തിൽ പ്രതിഷേധം വ്യാപകമാണ്.

പത്ത് ലക്ഷം രൂപ ചെലവഴിച്ച് തെരുവ് നായ്ക്കളെ വന്ധ്യകരിക്കാനുള്ള പദ്ധതി നടപ്പാക്കും.

വി.പി.ഉണ്ണികൃഷ്ണൻ

നഗരസഭ ഉപാദ്ധ്യക്ഷൻ