 
തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കണ്ടോലിൽ ശ്രീതുപ്രസാദ് ടീച്ചർ ഇൻ ചാർജ് ബിന്ദുവിന് കേരളകൗമുദി പത്രത്തിന്റെ കോപ്പി നൽകി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ടീച്ചർ ഇൻ ചാർജ് ബിന്ദു സ്വാഗതം പറഞ്ഞു. കേരള കൗമുദി ലേഖകൻ ജയചന്ദ്രൻ തൊടിയൂർ പദ്ധതി വിശദീകരിച്ചു.
മുൻ പി.ടി.എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ, പി.ടി.എ അംഗങ്ങളായ സലാം, ഷംല, മാതൃസമിതി പ്രസിഡന്റ് ശ്രീപ്രിയ എന്നിവർ ആശംസയർപ്പിച്ചു.അദ്ധ്യാപകർ, രക്ഷകർത്താക്കൾ,മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ടോലിൽ കെ.ജി.ശിവപ്രസാദിന്റെ സ്മരണാർത്ഥം മകൻ ശ്രീതുപ്രസാദും
കുടുംബാംഗങ്ങളും ചേർന്നാണ് കേരളകൗമുദി സ്പോൺസർ ചെയ്തത്.