അഞ്ചൽ: അഞ്ചൽ ശബരിഗിരി ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) നേതൃത്വത്തിൽ നടന്ന സപ്തദിന ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജാസ്മിൻ മഞ്ജൂർ, സ്കൂൾ മാനേജർ എൻ. സുല, സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, പ്രിൻസിപ്പൽ വി.എസ്. ശ്രീദേവി, വൈസ് പ്രിൻസിപ്പിൽ ബി.ആർ.വീണ തുടങ്ങിയവർ സംസാരിച്ചു. വോളണ്ടിയർമാരായ അരുൺ അലക്സ്, ജോബിയ പി. ജോർജ്ജ് എന്നിവർ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ചു. ക്യാമ്പ് ലീഡർ കുമാരി അക്സാ സിനു സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ദിലീപ് ജി. കൃഷ്ണ നന്ദിയും പറഞ്ഞു.