 
കൊല്ലം : നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാംവർഷ എൻ.എസ്.എസ് വോളന്റിയർമാർക്കായി സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം സമാപിച്ചു. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിന്റെ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ആർ.സിബില അദ്ധ്യക്ഷത വഹിച്ചു. വോളന്റിയ
ലീഡർ പി.ഗൗരി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ മനോജ് മുരളി, അനീഷ ഷീല, അജി, സി.ആർ.പ്രിൻസ്, വോളന്റിയർ ആരോമൽ തുടങ്ങിയവർ സംസാരിച്ചു.