 
കൊല്ലം : അസാദി കി അമൃത് മഹോൽസവത്തിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ ത്തൈകൾ നട്ടു. ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫീസറുമായ എസ്. സാലി ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കിടരമണഭായി റെഡ്ഢി, ജനറൽ മാനേജർമാരായ വി.സീതാരാമൻ,ടി.ശിവദാസ്,ഡെപ്യുട്ടി ജനറൽ മാനേജർ എം.എ മഹേഷ്കുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ വിനോദ് കൃഷ്ണ, റീജിയണൽ മാനേജർ ഷീബ ചിത്തജൻ തുടങ്ങിയവർ പങ്കെടുത്തു.