കൊട്ടാരക്കര: സ്കൂട്ടറിൽ വിദേശമദ്യം വില്പന നടത്തിയയാൾ പിടിയിൽ. വെട്ടിക്കവല നിരപ്പിൽ ബഥേൽ ഹൗസിൽ സുനിൽ വർഗീസിനെ(42)യാണ് കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്ജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.