
ചവറ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. നീണ്ടകര പുത്തൻതുറ മുണ്ടകത്തിൽ വീട്ടിൽ പ്രസന്നനാണ് (59) മരിച്ചത്. ദേശീയപാതയിൽ നീണ്ടകര ജോയിന്റ് ജംഗ്ഷനിൽ രോഗിയുമായി വന്ന കാർ അതേ ദിശയിൽ മത്സ്യബന്ധനത്തിന് ബൈക്കിൽ ഹാർബറിലേക്ക് പോവുകയായിരുന്ന പ്രസന്നനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിന് സമീപം നിറുത്തിയിട്ടിരുന്ന മണ്ണ് മാന്ത്രി യന്ത്രത്തിൽ തലയിടിച്ച് വീണ പ്രസന്നന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: ബിന്ദു (മോളമ്മ). മകൾ: എം. പ്രസീത. മരുമകൻ: എസ്. ശ്രീജി.