ചടയമംഗലം: അനധികൃതമായി ചാരായം വാറ്റി വിൽപ്പന നടത്തിയ രണ്ടുപേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം ഇടയ്ക്കോട് വലിയവിള വീട്ടിൽ രതീഷ് കുമാർ(40), ചടയമംഗലം പോരേടം ചരുവിള വീട്ടിൽ നിസാം (48) എന്നിവരാണ് അറസ്റ്റിലായത്. രതീഷ് കുമാറിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ചടയമംഗലം ഐ.എസ്.എച്ച്.ഒ ബിജു വി, എസ്.ഐ മോനിഷ്, സി.പി.ഒ സനൽ കുമാർ, സി.പി.ഒ ബിനീഷ് ഹോം ഗാർഡ് സജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.