പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി താഴെ ആനച്ചാടിയിൽ പശുക്കിടാവിനെ പുലി കടിച്ചു കൊന്നു. എസ്റ്റേറ്റ് ലയത്തിൽ പാവനാശത്തിന്റെ രണ്ടു വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് പുലി കടിച്ചു കൊന്നത്. ഇന്നലെ രാത്രിയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. അർദ്ധ രാത്രിയിൽ പുലിയുടെ മുരൾച്ച കേട്ടെങ്കിലും ഭയന്ന് വീട്ടുകാർ പുറത്തിറങ്ങിയില്ല. രാവിലെ വീടിനു പുറത്തിറങ്ങിയ വീട്ടുടമയാണ് പശുകുട്ടിയെ ഭാഗിമായി പുലി ഭക്ഷിച്ച നിലയിൽ കണ്ടത്. ആര്യങ്കാവ് കടമാൻപാറ ഗ്രേഡ് റേഞ്ച് ഓഫീസർ ജെ. ജെൽസന്റെ നേതൃത്തിലുള്ള വനപാലകർ സ്ഥലത്തെത്തി പശുകുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം നൽകുമെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.