photo-
പോരുവഴി മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സ്വാതന്ത്ര്യ ദിന സ്നേഹ സാഹോദര്യ ജ്വാലയുടെ സമാപന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട : ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിന്റെ സ്വാതന്ത്ര്യദിന സ്നേഹ സാഹോദര്യജ്വാല നടത്തി. ശൂരനാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് ആരംഭിച്ച റാലി ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലിത്ത ക്യാപ്ടൻ ഫാ.നെൽസൻ ജോണിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ദേശ സ്നേഹി പ്രതിക സമർപ്പണം കൊടിക്കുന്നിൽ സുരേഷ് എം.പിയും സ്നേഹ സാഹോദര്യ

ജ്വാല തെളിക്കൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും നിർവഹിച്ചു .മെത്രാപ്പൊലീത്തമാരായ സഖറിയമാർ അന്തോണിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, തോമസ് മാർ ഇവാനിയോസ് എന്നിവർ പ്രഭാഷണം നടത്തി. സഭാ വൈദിക ട്രസ്റ്റി റവ.ഡോ.തോമസ് വർഗീസ് അമയിലിനും ട്രസ്റ്റി റോണി വർഗീസ് എബ്രഹാമിനും സ്വീകരണം നൽകി. ഫാദർ ജോസ് എം.ഡാനിയേൽ സ്വാഗതം പറഞ്ഞു. ഫാദർ ജോസഫ് കെ. ജോൺ, ഫാദർ മാത്യു പി. ജോർജ്, പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, ബ്ലെസൻ പാപ്പച്ചൻ, ബിജു രാജൻ എന്നിവർ സംസാരിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ മാത്യു ജോൺ പടിപ്പുരയിൽ നന്ദി പറഞ്ഞു.