കരുനാഗപ്പള്ളി: ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരിയായിരുന്ന ഗീതയുടെ ഓർമ്മയ്ക്കായി ബന്ധുകൾ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ കാഷ് അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എസ്.സുരേഷിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച കാഷ് അവാർഡ് വിതരണോദ്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ രണോജ്, പ്രിൻസിപ്പൽ ഷീജ, ഹെഡ്മിസ്ട്രസ് രശ്മി പ്രഭാകരൻ, സ്കൂൾ മുൻ മാനേജർ വിക്രമൻ പടന്നേൽക്കളം, ഹരിപ്രീയൻ എന്നിവർ സംസാരിച്ചു.