 
കരുനാഗപ്പള്ളി : ക്ഷേത്ര മുറ്റത്ത് പൂ കൃഷി ഒരുക്കാൻ നഗരസഭ നടപ്പിലാക്കുന്ന പൂങ്കാവനം പദ്ധതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള പടനായർകുളങ്ങര മഹാദേവർ ക്ഷേത്ര അങ്കണത്തിൽ തുടക്കമായി.വനം , കൃഷി വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജമന്തി, അരളി, തെറ്റി, കുറ്റിമുല്ല എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പടിപ്പുര ലത്തീഫ് , കൗൺസിലർമാരായ റെജി ഫോട്ടോ പാർക്ക്, പ്രസന്നകുമാർ, എം.എസ്.ശിബു, മഹേഷ് ജയരാജ് ജില്ലാ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ, നഗരസഭാ സെക്രട്ടറി ഫൈസൽ, ദേവസ്വം കമ്മിഷണർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ക്ഷേത്ര അങ്കണത്തിൽ നക്ഷത്ര വനം പദ്ധതിയും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായി നഗരസഭാ അധികൃതർ പറഞ്ഞു.