road

കൊല്ലം: ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എല്ലാ യാത്രകളും കുറഞ്ഞത് അര മണിക്കൂറെങ്കിലും കുരുക്കിയിടുന്ന കുപ്പിക്കഴുത്തായി മാറിയിരിക്കുകയാണ് കൊല്ലം - തിരുമംഗലം പാതയിലെ കല്ലുന്താഴം ജംഗ്ഷൻ.

യാത്ര കല്ലുന്താഴം വഴിയാണെങ്കിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കുറഞ്ഞത് അര മണിക്കൂറെങ്കിലും മുമ്പേ പുറപ്പെടേണ്ട അവസ്ഥയാണ്. ദേശീയപാത 66 ഉം കൊല്ലം - തിരുമംഗലം പാതയും തമ്മിൽ സന്ധിക്കുന്ന കേന്ദ്രമാണ് കല്ലുന്താഴം. ബൈപ്പാസിലൂടെ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളെല്ലാം കല്ലുന്താഴമെത്തുമ്പോൾ കിതയ്ക്കും.

പക്ഷെ സിഗ്നൽ കടന്നുകിട്ടിയാൽ വീണ്ടും ചീറിപ്പായാം. എന്നാൽ കൊല്ലം- തിരുമംഗലം പാതയിലെ വാഹനങ്ങൾ സിഗ്നലിന് മുമ്പും ശേഷവും ഇരുവശങ്ങളിലെയും ഒരു കിലോമീറ്റർ ദൂരം താണ്ടാൻ പെടാപ്പാടാണ് പെടുന്നത്. ഈ പാതയുടെ ഗതികേടായ വീതിക്കുറവാണ് കല്ലുന്താഴത്തെയും പ്രധാന പ്രശ്നം. രണ്ട് ഹൈവേകൾക്കും തുല്യസമയം ക്രമീകരിച്ചാണ് ജംഗ്ഷൻ മുറിച്ചുകടക്കാനുള്ള സിഗ്നൽ ക്രമീകരിച്ചിരിക്കുന്നതെങ്കിലും കരുങ്ങിമുറുകുന്നതിനാൽ കൊല്ലം - തിരുമംഗലം പാതയിൽ പച്ച വെളിച്ചം തെളിയുമ്പോൾ നീണ്ട ക്യൂവിലെ വളരെ കുറച്ച് വാഹനങ്ങൾക്കേ ജംഗ്ഷൻ മുറിച്ചുകടക്കാൻ കഴിയൂ.

കല്ലുന്താഴം കഠിനം പൊന്നയ്യപ്പാ!

1. ചിന്നക്കടയിൽ പൊലീസിന് തിരക്കേറിയ സമയങ്ങളിൽ മാത്രമേ ഗതാഗതം ക്രമീകരിക്കേണ്ടി വരുന്നുള്ളു

2. കല്ലുന്താഴം ജംഗ്ഷനിൽ സ്ഥിരമായി രണ്ടും മൂന്നും പൊലീസുകാരും ഹോം ഗോർഡുമാരും പണിപ്പെട്ടാണ് കുരുക്ക് അഴിക്കുന്നത്

3. ഇവരും വാഹനയാത്രക്കാരും തമ്മിലുള്ള വാക്കേറ്റവും പതിവാണ്

4. കുരുക്കിനിടയിൽ വാഹനങ്ങൾ തിരുകി കയറ്റുന്നതാണ് മറ്റൊരു പ്രശ്നം

5. ഇതോടെ മറുവശത്ത് നിന്നുള്ള വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത അവസ്ഥയാകും

6. ദിവസവും നിരവധി വാഹനങ്ങളാണ് പരസ്പരം മുട്ടുകയും ഉരയുകയും ചെയ്യുന്നത്

സിഗ്നലിന് മീറ്ററുകൾക്കിപ്പുറമാണ് ഇരു ദിശകളിലേക്കുമുള്ള ബസ് സ്റ്റോപ്പ്. ബസ് ബേയില്ലാത്ത ഈ ഭാഗത്ത് ബസുകൾ റോഡിന്റെ നടുവിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതും കുരുക്ക് രൂക്ഷമാക്കുന്നു.

യാത്രക്കാർ