 
പുനലൂർ: അഖിലേന്ത്യമഹിളാ അസോസിയേഷൻ തെന്മല മേഖല സമ്മേളനവും അനുമോദനവും നടന്നു.സെനറ്റ് അംഗവും അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവുമായ രജ്ഞു സുരേഷ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സിനിഷിയ ബിൻസ് അദ്ധ്യക്ഷനായി. അസോസിയേഷൻ പുനലൂർ ഏരിയ സെക്രട്ടറി ആർ.ലൈലജ,സി.പി.എം തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സുരേഷ്,സന്ധ്യ,പ്രീയലത തുടങ്ങിയവർ സംസാരിച്ചു.