 
കരുനാഗപ്പള്ളി: യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനസംഗമം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അദ്ധ്യക്ഷനായി. ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം.നൗഷാദ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ അനിയൻകുഞ്ഞ്, അലി മണ്ണേൽ, യൂത്ത് കോൺഗ്രസ് ആദിനാട് മണ്ഡലം പ്രസിഡന്റ് അരുൺകുമാർ, റഷീദ് കുട്ടി, ആദിശ്, സജീവ്, അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.