al
സുമനസുകളെ ജീവിത യാത്രയിൽ ഇരു വൃക്കകളും തകരാറിലായ അഞ്ജലി ശിവന് കനിവുള്ളവർ സഹായിച്ചാൽ വൃക്ക മാറ്റിവയ്ക്കാം......

പുത്തൂർ: വൃക്ക നൽകാൻ ബന്ധുക്കൾ സമ്മതം നൽകിയിട്ടും ഓപ്പറേഷന് പണം കണ്ടെത്തുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പുത്തൂർ ശ്രീനാരായണപുരം ( പുന്തലക്കോട്ട് ഭാഗം) ചരുവിള പുത്തൻവീട്ടിൽ പരേതരായ ശിവന്റെയും അംബികയുടെയും മകൾ അഞ്ജലി ശിവൻ (24). തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അഞ്ജലി. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഡയാലിസ് നടത്തി വരികയാണ്. ഭർത്താവ് ഡ്രൈവറും നെന്മാറ സ്വദേശിയുമായ സുനിലും ഒരു വയസായ മകളും ഒപ്പമുണ്ട്. പ്രസവത്തിനുശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പ്രസവത്തോടെ അമ്മയെയും തുടർന്ന് അച്ഛനെയും നഷ്ട്ടപ്പെട്ട അഞ്ജലിയെ പഠിപ്പിച്ചതുംവിവാഹവും കഴിപ്പിച്ചത് അമ്മാവനായ അജയകുമാറിന്റെ (അനി) സംരക്ഷണത്തിലായിരുന്നു. ഓപ്പറേഷന് ആവശ്യമായ തുക ഈ നിർദ്ധന കുടുംബത്തിന് താങ്ങാൻ കഴിയാത്തതാണ്. കനിവുള്ളവർ സഹായിച്ചാൽ അഞ്ജലിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാം. അക്കൗണ്ട് നമ്പർ: 15580100054257 IFSC Code: FDRL O001558. ഗൂഗിൾ പേ നമ്പർ: 9744130298 .ഫോൺ: 9744130298