rajeev-gandhi
പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സദ് ഭാവനാദിനാചരണം കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്മ വാർഷികം പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ് ഭാവനാദിനമായി ആചരിച്ചു. ഇന്ത്യയിൽ കമ്പ്യൂട്ടർ യുഗത്തിനും ഡിജിറ്റൽ വിപ്ളവത്തിനും നേതൃത്വം നൽകിയ നേതാവാണ് രാജീവ് ഗാന്ധിയെന്ന് കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു സദ്ഭാവനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, ഡി.സി.സി മെമ്പർ അഡ്വ.ബി സുരേഷ്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പ്രേംജി, ബിനുകുമാർ,സുരേഷ് കുമാർ, മണ്ഡലം ഭാരവാഹികളായ ദിലീപ്, ഒല്ലാൽ സുനി, സുരേഷ്, അപ്പുരാജ്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.