wall-
വടക്കേവിള ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ വിദ്യാർത്ഥി കൂട്ടായ്മ ഒരുക്കിയ ഫ്രീഡം വാളിന് അഭിനന്ദനവുമായി എൻ. കെ. പ്രേമചന്ദ്രൻ എം. പി എത്തിയപ്പോൾ

കൊല്ലം: ഇന്ത്യൻ സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വടക്കേവിള ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ വിദ്യാർഥികൾ ഫ്രീഡം വാൾ പെയിന്റിംഗ് നടത്തി. മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയാണ് ഫ്രീഡം വാളിൽ ആലേഖനം ചെയ്തിരിക്കുന്നത്. കോളേജ് യൂണിയന്റെയും നാഷണൽ സർവീസ് സ്കീം വോളന്റിയർമാരുടെയും നേതൃത്വത്തിലാണ് ഫ്രീഡം വാൾ ഒരുക്കിയത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി

ഫ്രീഡംവാൾ തീർത്ത വിദ്യാർത്ഥികളെ അഭിനന്ദിച്ചു.