romamm-

ഒരു വ്യക്തി​യു​ടെ തല​മു​ടി​യുടെ അവ​സ്ഥ, ആ വ്യക്തി​യുടെ ശാരീ​രി​ക​രൂ​പ​ത്തിലും ബാഹ്യ പ്രക​ട​ന​ത്തിലും ഒരു പ്രധാന പങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. അപ്പോൾ രോമ​വ​ളർച്ച​യി​ല്ലാ​ത്ത​വ​രെ​ക്കു​റിച്ച് എന്തു പറ​യാൻ! എന്നാൽ, അവർക്ക് ഒരു സന്തോ​ഷ​വാർത്ത​യു​ണ്ട്; അമേ​രി​ക്ക​യിലെ കാലി​ഫോർണിയ സർവ​ക​ലാ​ശാ​ല​യിലെ ഡെവ​ല​പ്പ്‌മെന്റൽ ആൻഡ് സെൽ ബയോ​ളജി വകു​പ്പിലെ ഗവേ​ഷ​കർ രോമ​വ​ളർച്ചയെ ഉത്തേ​ജി​പ്പി​ക്കുന്ന തന്മാ​ത്ര​കളെ കണ്ടെ​ത്തി​യി​രി​ക്കു​ന്നു. കഴിഞ്ഞ ജൂലായിലെ ഡെവ​ല​പ്പ്‌മെന്റ് സെൽ എന്ന ശാസ്ത്ര​ജേർണ​ലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡെർമൽ പാപ്പില്ല കോശ​ങ്ങൾ

ശരീ​ര​ത്തിലെ രോമ​വ​ളർച്ചയെ നിയ​ന്ത്രി​ക്കു​ന്നത് ഡെർമൽ പാപ്പില്ല കോശ​ങ്ങ​ളാ​ണ്. ഈ കോശ​ങ്ങൾ തക​രാ​റി​ലാ​കു​മ്പോ​ഴാണ് മുടി​വ​ളർച്ച ഇല്ലാ​താ​കു​ന്നത്. പുതിയ മുടി​യുടെ വളർച്ചയ്ക്ക് രോമ​കോ​ശ​ങ്ങളെ വിഭ​ജി​ക്കണം. ഇതി​ന്​ സ​ഹാ​യി​ക്കുന്ന സിഗ്ന​ലിംഗ് തന്മാ​ത്ര​യാണ് സ്‌കൂബ് 3. ചർമ്മ​ത്തിലെ പാപ്പില്ല കോശ​ങ്ങൾ ഈ തന്മാ​ത്ര​കളെ സജീ​വ​മാ​ക്കും. രോമ​വ​ളർച്ചയെ സഹാ​യി​ക്കുന്ന സ്‌കൂബ് 3 തന്മാ​ത്ര​കൾ മുടി​കൊ​ഴി​ച്ചി​ലി​നുള്ള നല്ല ചികി​ത്സ​യാ​ണെന്ന് ഗവേ​ഷ​ക​സം​ഘ​ത്തിലെ മാക്‌സിം​പ്ലി​ക്ക​സ്, ക്രിസ്റ്റ്യൻ ഗുറെ​റോ​-​ജു​വാ​ര​സ്, യിംഗ്ലി​ലിയു എന്നി​വർ പറഞ്ഞു. പാപ്പില്ല കോശ​ങ്ങൾ നിർമ്മി​ക്കുന്ന സിഗ്ന​ലിംഗ് തന്മാ​ത്ര​യാണ് സ്‌കൂബ് 3. ഡെർമൽ പാപ്പില്ല കോശ​ങ്ങൾ, ഓരോ രോമ​കൂ​പ​ത്തി​ന്റെയും അടി​ഭാ​ഗത്ത് പുതിയ മുടി​വ​ള​രാ​നുള്ള സിഗ്ന​ലു​കൾ അയ​യ്ക്കാൻ കഴി​വുള്ള തന്മാ​ത്ര​കളെ സൃഷ്ടി​ക്കു​മെ​ന്ന് മാക്‌സിം​പ്ലി​ക്കസ് പറഞ്ഞു.

തല​യോട്ടിയും മുടി​വ​ളർച്ചയും

തല​യോ​ട്ടി​യുടെ ആരോ​ഗ്യവും മുടി​യുടെ വളർച്ചയും ഗുണ​നി​ല​വാ​രവും പര​സ്പരം ബന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. മുടി​യുടെ സ്വാഭാ​വിക വളർച്ച​യെയും നില​നിറുത്ത​ലി​നെയും തല​യോ​ട്ടി​യുടെ അവസ്ഥ ബാധി​ക്കും. അനാ​രോ​ഗ്യ​മായ തല​യോട്ടി അനാ​രോ​ഗ്യ​മായ തല​മു​ടി​യി​ലേക്ക് നയി​ക്കും. മുടി നന്നായി കഴുകി വൃത്തി​യാ​ക്കി​യി​ല്ലെ​ങ്കിൽ തല​യിൽ താരൻ ഉണ്ടാ​കും. മാത്ര​മല്ല, മറ്റു ജീവി​ക​ളുടെ കോള​നി​വത്ക​ര​ണവും നടക്കും. ഇത് മുടിയുടെ വളർച്ചയെ ബാധിക്കും. മുടി​കൊ​ഴി​ച്ചി​ലിൽ തടയാനും രോമ​വ​ളർച്ച​യി​ല്ലാ​ത്ത​വർക്ക് മുടി​വ​ളർച്ചയെ ഉത്തേ​ജി​പ്പി​ക്കാനും ഉതകുന്ന പുതി​യതും ഫല​പ്ര​ദ​വു​മായ തന്മാത്ര സംയു​ക്ത​ങ്ങ​ളുടെ മരു​ന്നു​കൾ വിപ​ണി​യിൽ ഇറ​ങ്ങി​ക്ക​ഴി​ഞ്ഞു. വരും​കാ​ല​ങ്ങ​ളിൽ കഷ​ണ്ടി​യു​ള്ള​വരെ കണി​കാ​ണാൻ പോലും കിട്ടി​യെന്ന് വരി​ല്ല. അതു​പോലെ, മുടി​വ​ളർത്തുന്ന നാരി​കൾക്ക് തറ​യിൽ തട്ടുന്നത്ര മുടി​യു​മാ​യി​രി​ക്കും.

ഡോ. പ്രൊഫ. വിവേ​കാ​ന​ന്ദൻ പി. കട​വൂർ