al
ഭാര്യയെ മൃഗീയമായി ഉപദ്രവിച്ചു കൈക്ക് പൊട്ടലേൽപിച്ച ഭർത്താവിനെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു

പുത്തൂർ: ഭാര്യയെ ഉപദ്രവിച്ചയാളെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു . കുളക്കട പൂവറ്റൂർ പടിഞ്ഞാറ് ആലുംകുന്നു ഭാഗത്ത് രമ്യാലയം വീട്ടിൽ രാജു (45) വിനെയാണ് അറസ്റ്റ് ചെയ്തത്. 18 ന് രാത്രി 8.30 ഓടെ വീട്ടിൽ വച്ചാണ് പ്രതി ഭാര്യയെ ഉപദ്രവിച്ച് കൈയ്ക്ക് പരിക്കേൽപ്പിച്ചത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഗാർഹിക പീഡനത്തിനും ഉപദ്രവിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചതിനും പുത്തൂർ പൊലീസ് കേസ് എടുത്തു . ഐ .എസ് .എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ടി.ജെ.ജയേഷ് ,മധുസൂദനൻ പിള്ള ,എ .എസ്.ഐമാരായ വിജയരാജൻ ,സന്തോഷ് കുമാർ ,സി.പി.ഒ മാരായ ശ്യാംകുമാർ ,സാബുലാൽ എന്നിവരുടെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.