beema-kunj-68

അഞ്ചൽ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളയ്ക്കൽ പച്ചവിള പഞ്ചായത്ത് ഓഫീസിന് സമീപം ഹാറൂൺ ബിൽഡിംഗിൽ വാടകയ്ക്ക് താമസിക്കുന്ന ബീമാ കുഞ്ഞാണ് (68) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ കതക് തുടക്കാത്തതിനെ തുടർന്ന് അടുത്ത വീട്ടുകാർ മക്കളെ വിവരം അറിയിച്ചു. ഇവരെത്തി പൊലീസിൽ വിവരം അറിയിച്ച് കതക് തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ഷാനിഫ, ഷാജഹാൻ, റെസീന, സലിം ഷാ.