mayyanas-
മയ്യനാട് എൽ.ആർ.സി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ

മയ്യനാട് : ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാല,​ സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്യസമര ചരിത്രവുമായി ബന്ധപ്പെടുത്തി യു.പി വിഭാഗം കുട്ടികൾക്കായി ഇന്റർസ്കൂൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.ആർ.സി ജോയിന്റ് സെക്രട്ടറി വി.സിന്ധു, പ്രസിഡന്റ് കെ.ഷാജി ബാബു, വൈസ് പ്രസിഡന്റ് രാജു കരുണാകരൻ, കമ്മിറ്റി അംഗങ്ങളായ എസ്.ഷീല, ദിലീപ്കുമാർ, വി.ചന്ദ്രൻ,എസ്.സുജിത എന്നിവർ നേതൃത്വം നൽകി. മയ്യനാട് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ സമീർ,​ സുധീർ, ശ്രീനന്ദന എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.