കൊല്ലം: ബൈപാസിൽ കടവൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ഇരവിപുരം റഷീദ മൻസിൽ സ്വാലിഹിനാണ് (23) തലയ്ക്കും മുഖത്തും ഗുരുതര പരിക്കേ​റ്റത്. ഇന്നലെ വൈകിട്ട് 3.30ഓടെ കല്ലുംതാഴത്ത് നിന്ന് കാവനാട് ഭാഗത്തേക്ക് പോകുകയായിരുന്നു സ്വാലിഹ്. സിഗ്‌നലിൽ ബൈക്ക് മുന്നോട്ടെടുക്കവേ സിഗ്‌നൽ തെ​റ്റിച്ച് അഞ്ചാലുംമൂട് ഭാഗത്ത് നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ സ്വാലിഹിനെ നാട്ടുകാർ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.