ചാത്തന്നൂർ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബർ 14 ന് ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് വമ്പിച്ച സ്വീകരണം നൽകാൻ ചാത്തന്നൂർ നിയോജക മണ്ഡലം സ്വാഗതസംഘം തീരുമാനിച്ചു.
ചാത്തന്നൂർ നെഹ്റു ഭവനിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം കോ - ഓർഡിനേറ്റർ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി.
ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര ഒരു ചരിത്ര സംഭവമാക്കി മാറ്റാൻ ഒറ്റകെട്ടായി മുന്നിട്ടിറങ്ങണമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, എൻ.പീതാംബരകുറുപ്പ്,
ഡോ.ശൂരനാട് രാജശേഖരൻ, കെ.സി.രാജൻ, എൻ.ജയചന്ദ്രൻ,എം.സുന്ദരേശൻപിള്ള, ബിജുപാരിപ്പള്ളി,
പി.പ്രദീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി മാരായ എ.ശുഹൈബ്, എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ ചാത്തന്നൂർ മുരളി, പരവൂർ സജീബ് തുടങ്ങിയവർ പങ്കെടുത്തു.
എൻ.പീതാംബരകുറുപ്പ്, അഡ്വ.ബിന്ദുകൃഷ്ണ, (രക്ഷാധികാരികൾ), ഡോ.ശൂരനാട് രാജശേഖരൻ, (ചെയർമാൻ),നെടുങ്ങോലം രഘു (കോ ഓർഡിനേറ്റർ), എം.സുന്ദരേശൻപിള്ള, ബിജുപാരിപ്പള്ളി (കൺവീനർമാർ) ഡി.സി.സി ജനറൽ സെക്രട്ടറിമാർ, പാർട്ടിയുടെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക്,മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സഹകരണ സംഘം പ്രസിഡന്റുമാർ, പോഷക സംഘടന ഭാരവാഹികൾ ഉൾപ്പെടെ 300 അംഗ സ്വാഗത സംഘം രൂപീകരിച്ചു.