കൊട്ടാരക്കര: മന്ത്രി കെ.എൻ.ബാലഗോപാൽ സംഘടിപ്പിച്ച മെരിറ്റ് അവാർഡ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സർവകലാശാല തലത്തിൽ റാങ്ക് നേടിയവരും ഗവേഷണ തലത്തിൽ മികവുകാട്ടിയവരുമായ 11 പേർക്കും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ 1400 പേർക്കുമാണ് മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തത്. കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിരത്തിൽ നടന്ന അനുമോദന സമ്മേളനം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനായി. പ്രതിഭകൾക്ക് മന്ത്രി ബാലഗോപാൽ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സംഘാടകസമിതി കൺവീനർ പി.കെ. ജോൺസൺ, സാങ്കേതിക സർവകലാശാല പ്രൊ.വൈസ് ചാൻസിലർ ഡോ. എസ്. അയ്യൂബ്, സ്റ്റാർട്ടപ്പ് മിഷൻ സി. ഇ. ഒ. അനൂപ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗം ബിജു കെ. മാത്യു, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി ഇന്ദുകുമാർ, ആർ.ബിനോജ്, ആർ.സത്യഭാമ, രതീഷ് കിളിത്തട്ടിൽ, എസ്.ജി. കോളേജ് പ്രിൻസിപ്പൽ ഡോ. ബീന, ഫാ. ഷിബു സാമുവൽ എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ സാധ്യതകൾ എന്ന വിഷയത്തിൽ കേരളാ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി പ്രോ.വൈസ് ചാൻസലർ ഡോ.എസ് അയൂബും, പഠനവും, സംരഭകത്വവും ഭാവി പ്രതീക്ഷകളും എന്ന വിഷയത്തിൽ കേരളാ സ്റ്റാർട്ട്അപ്പ് മിഷൻചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.അനൂപും പ്രഭാഷണം നടത്തി.